Wednesday, 19 October 2016

കിലുക്കാംപെട്ടി ഐഷു

നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവളെന്റെ കാഴ്ച വട്ടത്തു നിന്നും പറന്നകലുകയായി.. ഒരു ഉപ്പയുടെ കടമയോടും ഒരു  സഹോദരന്റെ ഉത്തരവാദിത്യത്തോടും കൂടി അവളെ ഞങ്ങൾ നാളെ ഷാഹിറിന് കൈ പിടിച്ചു കൊടുക്കുകയാ...

എന്റെ സ്വന്തം കിലുക്കാം പെട്ടി "ഐഷു"...ഞങ്ങൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും  ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ആ അകലം ഉണ്ടായിരുന്നില്ല ...ഉമ്മയും ഉപ്പയും എന്നെ "റാഷി" എന്നാണ്   വിളിക്കാറ്, അത് കേട്ട് അവളും അത് തന്നെ തുടർന്നു.വല്ലപ്പോഴും എന്തേലും പണി ഒപ്പിക്കാൻ, അല്ലേൽ എന്തേലും കാര്യം സാധിചെടുക്കാൻ "റാഷിക്കാക്ക" ആവും. ചെറുപ്പത്തിലേ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയത് കൊണ്ട് നല്ല അനുസരണയാ അവൾക്.ഞാൻ എന്ത് പറഞ്ഞാലും അതിന്റെ ഓപ്പോസിറ് മാത്രമേ പ്രവർത്തിക്കൂ. ഇളയ കുട്ടി ആയതു കൊണ്ടും ഒരു പെൺ തരി ആയത് കൊണ്ടും ഉപ്പാക്കും ഉമ്മക്കും കണ്ണിലുണ്ണി ആയിരുന്നവൾ.  അതിന്റെ അഹങ്കാരം അവളുടെ ഭാവത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.

ഞാൻ എന്ത് എടുത്താലും വാശിപിടിച്ചു വാവിട്ട് കരഞ്ഞു അത് സ്വന്തമാക്കുക, ഞാൻ എന്ത് ചെയ്താലും അതിൽ ഇടങ്കൊലിടുക, പാര വെപ്പ്, അടി,പിടി,പിച്ചല്, ഇതൊക്കെയാണ് അവളുടെ മെയിൻ പരിപാടീസ്. ചില സമയങ്ങളിൽ അവളൊരു ഇത്താത്തയായും പ്രതിഫലിക്കും, ലോകത്തെവിടെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കൊട്ട ഉപദേശവുമായി വരും.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അവളുടെ ഉള്ളിൽ എന്നോടുള്ള കുറുമ്പ് നിറഞ്ഞ സ്നേഹം ഞാൻ ശെരിക്കും തിരിച്ചറിഞ്ഞത് അന്നായിരുന്നു, ഞാൻ സൈക്കിളിൽ നിന്ന് വീണ് കയ്യൊടിഞ്ഞു കിടന്ന ആ ദിനങ്ങൾ... കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി എന്റേതായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നിതിനിടയ്ക് സൈക്കിളിനു കലികേറിയിട്ടാണോന്നറിയില്ല എന്നെ ചുമ്മാ ഒരു രസത്തിനു താഴേക്കിട്ടു, ഞാൻ നല്ലൊരെ റയ്‌സറും ജംബറുമൊക്കെ ആയിരുന്നത് കൊണ്ടാവും വീഴ്ചയിൽ ഒരു കൈ മാത്രേ ഓടിഞ്ഞുള്ളു. അങ്ങനെ കൂടെ ഉണ്ടായിരുന്ന  കൂട്ടുകാരൊക്കെ ചേർന്ന്  വൈദ്യരുടെ അടുത്തെത്തിച്ചു, ശേഷം ഒരു കലക്കൻ കെട്ടും 1 ആഴ്ച റെസ്റ്റെന്ന പേരിൽ അവധിയും സംഘടപ്പിച്ചു ഞാൻ വീട്ടിൽ എത്തി.. കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നെങ്കിലും കാലിൽ തൊലി പോയ നീറ്റൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിക്കാതെ ഒരാഴ്ച സ്കൂൾ അവധി കിട്ടിയ സന്തോഷം മാത്രം മുഖത്തു എഴുതിവെചു നേരെ ഐഷുവിന്റെ അടുത്തേക്ക് ആണ് വെച്ച് പിടിച്ചത്.. അവധിയുടെ കാര്യം പറഞ്ഞവളെ ചൂട് പിടിപ്പിക്കാം എന്നതായിരുന്നു ദുരുദ്ദേശം.

പക്ഷെ അടുത്തെത്തിയപ്പോ സീൻ ആകെ മാറി. നമ്മടെ ഐഷ കുട്ടി കണ്ണും കലക്കി കണ്ണീരിലൊപ്പിച്ചോണ്ട് നിക്കുന്നു. ഞാൻ ആകെ അന്ധം വിട്ടു, ഇതെന്താ കഥ, ഇവൾകിതെന്തു പറ്റി.. എന്റെ കയ്യൊടിഞ്ഞത് പ്രമാണിച്ചു ഇവളിവിടെ ബിരിയാണി വെച്ച ആഘോഷിക്കുമെന്നാണല്ലോ ഞാൻ വിചാരിച്ചത്. ഇവളിതെന്തിനാ ഇങ്ങനെ മോങ്ങണെ, ഇനി ഇതിനാണോ പടച്ചോനെ ആനന്ദ കണ്ണീരെന്ന് പറയുന്നത്.

"നീ എന്തിനാടി ഇങ്ങനെ കിടന്ന് മോങ്ങണെ" ഇത്തിരി ഗൗരവത്തിൽ ഞാൻ ചോദിച്ചു. അവൾ അത് കേട്ട ഭാവം നടിച്ചില്ല, അപ്പോഴും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെ  അവൾ കരയുകയായിരുന്നു. ഞാനൊന്നു റൂട്ട് മാറ്റിപ്പിടിക്കാൻ ശ്രമിച്ചു, എന്താണ് കാര്യമെന്നറിയണമല്ലോ അതുകൊണ്ട് സ്നേഹത്തിന്റെ ഭാഷ പുറത്തെടുത്ത അഭിനയം തുടങ്ങി, "എന്റെ ഐഷു മോൾ എന്തിനാ കരയണെ".അതിൽ അവൾ അലിഞ്ഞെന്ന് തോന്നി, കരഞ്ഞു കലങ്ങിയ കണ്ണും സങ്കടം മൂടിക്കെട്ടിയ മുഖവുമായി എന്റെ അടുത്തേക്കവൾ നടന്നടുത്തു. പതുക്കെ എന്റെ ഒടിഞ്ഞ കയ്യിലൊന്നു തൊട്ടു, തലോടി, എന്നിട്ടവൾ സങ്കടത്തോടെ ചോദിച്ചു "നന്നായിട്ട് വേദനിക്കുന്നുണ്ടോ റാഷിക്കാക്കാന്ന്". അത് കേട്ടതും എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല എന്തായാലും എന്റെ  കണ്ണുകളിൽ കണ്ണീർതുള്ളികൾ സ്‌ഥാനം പിടിച്ചിരുന്നു. അപ്പോഴും അവള് തുടരുണ്ടായിരുന്നു "എന്തിനാ സൈക്കിൾ കൊണ്ട് സര്ക്കസ് കളിയ്ക്കാൻ പോയെ അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറ്റിയെ".അപ്പോഴും എനിക്കത്ഭുതമായിരുന്നു. "കാലിൽ നല്ല നീറ്റൽ ഉണ്ടാവും അല്ലെ, ഞാൻ പച്ചമരുന്ന് എന്തേലും എടുത്തോണ്ട് വന്ന പുരട്ടി തരാട്ടോ, അപ്പൊ പെട്ടെന്ന് മാറുമല്ലോ" കീറിയ പാന്റ് പതുക്കെ മാറ്റി നോക്കി കൊണ്ടവൾ പറഞ്ഞു. അവൾ മരുന്നെടുക്കാനായി അകത്തേക്കോടി.

അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇവിടെ എത്തും മുൻപ് അവൾ കാര്യങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിരിക്കുന്നു, കൂട്ടുകാർ ആരോ പറഞ്ഞതാണ്. അതറിഞ്ഞിട്ടാണവൾ കണ്ണീർ വാർത്തത്, സങ്കടപ്പെട്ടത്.

അവൾ മരുന്നുമായി ചീറിപ്പാഞ്ഞെത്തി, മരുന്നെന്റെ കാലിലേക്ക് പുരട്ടാൻ തുടങ്ങി, മരുന്നിനേക്കാൾ ആശ്വാസം എനിക്കവളുടെ സ്നേഹത്തിലുണ്ടായിരുന്നു, പരിചരണത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം വേദനയും നീറ്റലും അലിഞ്ഞില്ലാണ്ടായി. അവൾ ആ സമയം ശെരിക്കും ഒരു ഇത്താത്താത്ത ആയത് പോലെ, എനിക്കില്ലാത്ത പക്വത അവൾ സ്വന്തമാക്കിയ പോലെ.

ഇതൊക്കെ കഴിഞ്ഞു വീണ്ടും ഞാൻ അവളെ അടുത്ത വിളിച്ചിരുത്തി ചോദിച്ചു, നീ എന്തിനാ ഐഷു സങ്കടപ്പെട്ടത്, അവളുടെ മറുപടി ശര വേഗത്തിൽ ആയിരുന്നു "അതുപിന്നെ റാഷിക്ക് എന്തേലും പറ്റിയാൽ പിന്നെ എനിക്ക് സങ്കടാവൂലെ, ഞാൻ ചിലപ്പോ പിച്ചും,തല്ലും, അടിക്കും. എന്ന കരുതി എന്റെ റാശിക്ക് നൊന്താൽ, എനിക്കും നോവൂലാന്നാണോ". അതുകേട്ടതും ഞാൻ അവളെ കെട്ടി പിടിച്ചൊരുമ്മ കൊടുത്തു. അപ്പോഴാ ഞങ്ങൾ രണ്ടു പേരുടെ കണ്ണിലും ആനന്ദ കണ്ണീർ പെയ്തു തുടങ്ങിയത്.
എല്ലാം കഴിഞ്ഞവൾ റൂമിനു പുറത്തേക്ക് പോകാൻ നേരം അവളുടെ മുഖത്തൊരു കള്ളച്ചിരി എന്നിട്ടൊരു ഡയലോഗ് "വൈദ്യർ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞത് ഞാൻ അറിഞ്ഞുട്ടോ, അങ്ങനെ നിനക്ക് മാത്രം ഒരാഴ്‌ച സ്കൂൾ ലീവ് കിട്ടുന്നത് എനിക്ക് ഇഷ്ടല്ല, അതുകൊണ്ട് പെട്ടെന്ന് മുറിവൊക്കെ ബേധമാകാന ഞാൻ മരുന്നൊക്ക പുരട്ടി തന്നത്, അല്ലാണ്ട് ഇന്നോടുള്ള ഇഷ്ടം കൊണ്ടുമൊന്നുമല്ലാട്ടോ.."
ഇത് കേട്ടപ്പോ എനിക്ക് ചിരി അടക്കാനായില്ല, അവളിലെ കുസൃതി എന്നെ പൊട്ടിചിരിപ്പിച്ചു.

ഇതൊക്കെ പഴയ കാലം, ഇന്നവൾ വല്യ പെണ്ണായി, എന്നാലും കുസൃതിക്കും കുറുമ്പിനും ഒരു കുറവുമില്ലാട്ടോ, ഇപ്പോഴുള്ള പണി എല്ലാം നമ്മൾ ഒരുമിച്ചാ. എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. എന്റെ പ്രണയവും വിരഹവും പോലും അവളുമായി പങ്കു വെക്കാറുണ്ട്. എന്റെ എല്ലാ തരികിടകൾക്കും എസ്സെമ്മസ് അയച്ച സപ്പോർട്ട് ചെയ്യുന്നത് അവളാ.

നാളെ അവൾ കല്യാണ പന്തലിൽ മണവാട്ടിയായി ചമഞ്ഞൊരുങ്ങും, സുമംഗലിയായി  ഷഹീറിന്റെ കൈ പിടിച്ചൾ പടിയിറങ്ങും, പിന്നെ അവൾ മറ്റൊരു വീട്ടിൽ, നല്ലൊരു ഭാര്യയായി, മരുമകളായി ജീവിക്കാൻ ഒരുങ്ങുന്നു. പക്ഷെ അവൾ എനിക്കെന്നും എന്റെ കിലുക്കാം പെട്ടി ഐഷു തന്നെ . കാഴച വട്ടത്തിന്നു മാറിയാലും ഭാര്യയുടെയും മരുമകളുടെയും ഉമ്മയുടെയും വേഷങ്ങൾ പകർന്നാടുമ്പോൾ അവളുടെ നിഷ്കളങ്കമായ കുസൃതിയും  കുറുമ്പും കട്ടെടുക്കാതിരിക്കട്ടെ , ഇടയ്ക്കൊക്കെ ഒന്ന് തല്ലു കൂടാൻ, പിണങ്ങാൻ, ചിണുങ്ങാൻ അതെന്നും അവളുടെ കൂടെ വേണം. നാളെ അവൾ പടിയിറങ്ങുമ്പോൾ മുഖത്തു പുഞ്ചിരി വിടർത്തി അനുഗ്രഹിച്ച ശേഷം ആവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തണം, ആ നേരം എന്റെ കണ്ണുകൾ നിറയരുതേ, പൊട്ടിക്കാരായരുതേ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


20 comments:

 1. നല്ല എഴുത്ത്...
  ഹൃദ്യമായ വായന...
  ആരും കൊതിക്കും ഐഷു നെ പോലെ ഒരു പെങ്ങളൂട്ടിനെ കിട്ടാൻ...
  എനിക്കുമുണ്ട് ഇത് പോലൊരു പെങ്ങൾ ...
  ഇഷ്ടം

  ReplyDelete
  Replies
  1. എന്റെ നടക്കാത്ത ആഗ്രഹങ്ങളാണ് ഈ വരികളിൽ...!!!

   Delete
 2. എന്റെ നടക്കാത്ത ആഗ്രഹങ്ങളാണ് ഈ വരികളിൽ...!!! - ആഗ്രഹങ്ങളാണെന്ന് പറയുകയേ ഇല്ല. ഞാനും ചേട്ടനും തമ്മിൽ പ്രായവ്യത്യാസം തീരെ ഇല്ലാത്തതുകൊണ്ട് പരസ്പരം ചേട്ടനും അനിയത്തിയും പോലൊരു സ്നേഹം പുറത്ത് കാണിക്കാറില്ല. ഉള്ളിലുണ്ടെങ്കിലും 😊

  ReplyDelete
  Replies
  1. സ്നേഹം പ്രകടിപ്പിക്കണം... അതിപ്പോ ആരോടയാലും.. എത്രയൊക്കെ ഉള്ളിലുണ്ടെന്ന പറഞ്ഞാലും നമ്മൾ സ്നേഹിക്കുന്ന വ്യക്തി കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ സ്നേഹപ്രകടനങ്ങൾ സത്യമാണെന്ന് മനസ്സിലാക്കുമ്പോഴാണ്..

   Delete
 3. നല്ല എഴുത്ത്....ഒരു പെങ്ങളുടെ സാനിധ്യം കൊതിച്ചു പോയി.

  ReplyDelete
  Replies
  1. കിട്ടില്ലെന്ന് ഉറപ്പാണെങ്കിലും ചുമ്മാ കൊതിക്കുക..!! :-)

   Delete
 4. ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് ദിവാസ്വപ്നം കാണാനെ കഴിയൂ ...കുഞ്ഞുകാലത്തിന്റെ വളർച്ചയിൽ ഇങ്ങനെയൊക്കെ ആണു താനും. പക്ഷേ, എല്ലാവരും കുടുംബമായി കഴിഞ്ഞാൽ ഈ മനസ്സുകൾ മാറിച്ചിന്തിക്കും.
  ഇതേ മനസ്സുകൾ പരസ്പരം വെടിക്കീറുന്നത് നാം ദിവസവും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, വലുതാ കണ്ടായിരുന്ന വെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു പോകുന്നു.
  നല്ല കഥ. ആശംസകൾ ...

  ReplyDelete
  Replies
  1. അത് കൊണ്ട ഞാൻ പറഞ്ഞത് "വേഷങ്ങൾ പകർന്നാടുമ്പോൾ അവളിലെ കുറുമ്പും കുസൃതിയും കാലം കട്ടെടുക്കാതിരിക്കട്ടെ.." എന്ന്..

   Delete
 5. ആഷീ.വായിക്കാൻ വൈകി.ക്ഷമിക്കൂ.വെല്യാങ്ങളയും കുഞ്ഞിപ്പെങ്ങളും എന്നെന്നും ഇതേ സ്നേഹത്തോടെ ജീവിയ്ക്കാനും,ഐഷുവിനും ഷഹീറിനും നല്ലൊരു ഭാവികുടുംബജീവിതം ഉണ്ടാകാനും ആശംസിക്കുന്നു.പ്രാർത്ഥിക്കുന്നു.

  ReplyDelete
  Replies
  1. എന്റെ സ്വപ്നനങ്ങളിൽ അവരുടെ ജീവിതം പൂത്തുലഞ്ഞു നില്കുന്നു..!!!

   Delete
  2. സുധിക്ക് സ്വപ്നലോകവും യാഥാർത്ഥ്യ ലോകവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ....

   Delete
  3. സുധിക്ക് സ്വപ്നലോകവും യാഥാർത്ഥ്യ ലോകവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ....

   Delete
  4. ഹ ഹ... സ്വപ്നം v/s യാഥാർത്ഥ്യം..

   Delete
  5. ഹും.ദുഷ്ടനായ അക്കോ.ഹും.ഹും ഹും!!!!!!

   Delete

 6. എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ. നല്ല എഴുത്ത്. ആശംസകള്.

  ReplyDelete
  Replies
  1. സ്നേഹം എന്നെന്നും ഉണ്ടെങ്കിലും അത് ആസ്വദിക്കാൻ ഇതുപോലൊരു പെങ്ങളില്ലാതെ പോയി...!!!

   Delete
  2. സ്നേഹം എന്നെന്നും ഉണ്ടെങ്കിലും അത് ആസ്വദിക്കാൻ ഇതുപോലൊരു പെങ്ങളില്ലാതെ പോയി...!!!

   Delete

 7. എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ. നല്ല എഴുത്ത്. ആശംസകള്.

  ReplyDelete