Monday, 26 September 2016

"അതിഥി...."

എന്തു തന്നെ ആയാലും വരുമെന്നറിയാം...
പക്ഷെ ആരും തന്നെ കാത്തിരിക്കാറില്ല...

വരവ് കൂടുതൽ പേരും ഇഷ്ടപെടാറില്ലെങ്കിലും
ചിലർ അതിനെ നേരത്തെ വിളിച്ചു വരുത്തും

ചില നേരം വരവൊരു അനുഗ്രഹമായി തോന്നുമെങ്കിലും
പലപ്പോഴും കുറച്ചു കൂടി വൈകി വരാമായിരുന്നില്ലേ എന്നു ചോദിച്ചുപോകും

ചിലരുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അവർ അതിനെ ക്ഷണിച്ചു വരുത്തും..
മറ്റു ചിലരുടെ അടുക്കൽ അവൻ ക്ഷണിക്കാതെ വന്നു ചേരുമ്പോൾ പലരുടെയും പ്രതീക്ഷകൾ അസ്തമിക്കും..

ലോകം വിറപ്പിച്ചവരും  കാലത്തെ  തോല്പിച്ചവരും
മുട്ട് മടക്കുന്നതിവനു മുമ്പിൽ..... 

"മരണം.. മരണമെന്ന അതിഥി...."

5 comments:

  1. മരണം.വിളിക്കാതെ വരുന്ന അതിഥി.എപ്പോളും പ്രതീക്ഷിച്ചു നടക്കുന്നത് നല്ലതാണ്

    ReplyDelete
    Replies
    1. ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കാവുന്ന അതിഥി....!! വരും വരാതിരിക്കില്ല...!!!

      Delete
  2. മരണം നിൻറെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്താണ്.

    ReplyDelete