Monday 7 November 2016

ബാല്യം...

വേലിയൊന്നു ചാടി മാവേലൊരു കല്ലെറിയാൻ കൊതിയുണ്ടിന്നെനിക്ക്...

മഴ നനഞ്ഞെന്റെ പാടത്തെ ചെളിയിൽ കളിക്കാനിറങ്ങണമിന്നെനിക്ക്...

കള കളമൊഴുകുന്ന പുഴയിലായ് മുങ്ങി നീരാടണമിന്നെനിക്ക്...

മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കൂടെകളിക്കണമിന്നെനിക്ക്....

പുളിയുള്ള മാങ്ങയിൽ ഉപ്പിത്തിരി ചേർത്തൊന്നു നുകരണമിന്നെനിക്ക്...

കിണിം കിണിം മുട്ടി വരുമ്പോൾ നിറമുള്ള ഐസിന്നു രുചിക്കണമിന്നെനിക്ക്....

പനിപിടിചെന്റെ അമ്മതൻ മടിത്തട്ടിൽ മയങ്ങണമെനിക്ക്..

പിന്നാമ്പുറത്തെ പടിയിലായിരുന്നുകൊണ്ട് സൊറയേറെ പറയണമെനിക്ക്..  ....
അമ്മതൻ കോന്തലയിൽ നിന്നൊരു തുട്ടുമെടുത്തൊന്നു ചക്കര മിട്ടായി വാങ്ങണമിന്നെനിക്ക്..

18 comments:

  1. ഇതൊക്കെ അന്യം നിന്ന് പോകുന്നു.

    ReplyDelete
    Replies
    1. അന്യം നിന്ന് പോയി... ഇനി എല്ലാം ഗൃഹാതുരത്വം

      Delete
  2. ഇതൊക്കെ അന്യം നിന്ന് പോകുന്നു.

    ReplyDelete
  3. ആഗ്രഹങ്ങളല്ലേ?
    Tax കൊടുക്കണ്ടല്ലോ.... ആഗ്രഹിച്ചോട...

    വരികളും ചിന്തകളും ആഗ്രഹങ്ങളും കൊള്ളാട്ടോ.... ഇഷ്ടായി.

    പിന്നാമ്പുറത്തെ പടിയിലായിരുന്നുകൊണ്ടെനിക്ക് സൊറയേറെ പറയണമെനിക്ക്....
    ഈ വരിക്ക് എന്തോ ഒരു ചെറിയ കുഴപ്പം ഉണ്ടാന്ന് ഒരു സംശയം.


    ReplyDelete
    Replies
    1. എന്താ നിന്റെ സംശയം..??

      Delete
  4. ഓർമ്മകൾക്കെന്ത് സുഗന്ധം .💐💐💐

    ReplyDelete
    Replies
    1. എൻ ആത്മാവിൻ നഷ്ട സുഗന്ധം

      Delete
  5. ഓർമ്മകൾക്കെന്ത് സുഗന്ധം .💐💐💐

    ReplyDelete
  6. ആ പഴയ ബാല്യം... ഓർമ്മ മാത്രം... ഇന്നത്തെ കുട്ടികൾക്ക് ഇത് വല്ലോം അറിയാമോ..

    ReplyDelete
    Replies
    1. എവിടെ അറിയാൻ..??? അവരുടെ ലോകം വീഡിയോ ഗെയിംലും മൊബൈൽ ഫോണിലും തീർന്നില്ലേ

      Delete
  7. ആഗ്രഹങ്ങൾ പറഞ്ഞു പോകുന്നു. ബാല്യകാല സ്മരണകളും. നല്ല ഓർമ്മകൾ. പോയ നല്ല നാളുകളെ കുറിച്ച് ഇത്രയും വികാരങ്ങൾ ഉണ്ടായിട്ടും പഴയ കാല കവിത പോലെ താള-വൃത്ത നിബദ്ധമായ കവിത എഴുതാഞ്ഞതെന്തേ? ഇത് മോഡേൺ. ഗദ്യ കവിത.

    ReplyDelete
    Replies
    1. എഴുത്തിൽ കൂടുതൽ പ്രാവീണ്യം ഇല്ല ബിപിൻ ചേട്ടോ.. എങ്കിലും ശ്രമിക്കുന്നു.. ശ്രമിച്ചു കൊണ്ടേ ഇരിക്കും..

      Delete
  8. ഒന്നുമോർക്കാതെ നിഷ്ക്കളങ്കമായി ഓടിച്ചാടികളിച്ചുനടന്ന ആ ബാല്യകാലം ഓർത്തുപോയി.എന്തിനാ വെറുതേ.!!!

    ReplyDelete
    Replies
    1. ഇനിയിപ്പോ ഓർകാനല്ലേ പറ്റു....!!

      Delete
  9. ബാല്യകാലത്തെ ഓർമ്മകൾ ഇപ്പോഴും നമ്മെ
    മോഹിപ്പിക്കുന്നു. നല്ല എഴുത്ത്‌..ആശംസകൾ





    ReplyDelete
    Replies
    1. ബാല്യം.. അതെന്നും കുളിരുള്ളോരോർമ്മ അല്ലെ..
      നന്ദി ബ്രോ...

      Delete
  10. ബാല്യം തിമർക്കുന്ന
    ഒരു ബാല കവിത തന്നെ

    ReplyDelete
    Replies
    1. നന്ദി മുരളി ചേട്ടോ..!!😍😍

      Delete