Tuesday 4 October 2016

"നിന്നോടെനിക്കുള്ള പ്രണയം"


പ്രണയച്ചീടുന്നു നിന്നെ ഞാൻ ഇത്തിരി ഭയത്തോടെ
വിശ്വസിച്ചീടുന്നു നിന്നെ ഞാൻ കൈവെടിയില്ലെന്നുറപ്പോടെ

നിൻ നിഘണ്ടുവിൽ സ്ഥാനമില്ല വഞ്ചനേ
ചതിയെന്തെന്നും അറിഞ്ഞുകൂടാ നിനക്ക്

നീതിമാനായി  നീ എല്ലാർക്കുമൊരുപോലെ
നീതി നടപ്പിലാക്കുന്ന വഴികളോ വ്യത്യസ്തം

ഒരുമാത്ര മാത്രമേ നീ പടികടന്നെത്തുള്ളുവെങ്കിലും
എന്നെയും വാരിപ്പുണർന്നെ നീ പോകുകയുള്ളു

നിന്റെ രൂപമോ ഭാവമോ അറിയുകില്ലെനിക്ക്
എങ്കിലും നിന്നെ ഞാൻ പ്രണയിച്ചീടുന്നു..

9 comments:

  1. ഉദ്ദേശം ഒട്ടും പിടികിട്ടിയില്ല. കവിത പണ്ടേ എനിക്ക് പിടി തരാറില്ല.

    ReplyDelete
    Replies
    1. ദി ഫിനിഷിങ് പോയിന്റ്...മരണം...

      Delete
  2. ഉദ്ദേശം ഒട്ടും പിടികിട്ടിയില്ല. കവിത പണ്ടേ എനിക്ക് പിടി തരാറില്ല.

    ReplyDelete
  3. എനിക്കും ഒന്നും പിടികിട്ടിയില്ല. മുകളികെ വിശദീകരണം വായിച്ച് ഇത്ര മാത്രം പറയുന്നു :

    "തളരരുത് രാമൻകുട്ടീ, തളരരുത്!!"

    ReplyDelete
    Replies
    1. അത്രപെട്ടന്നങ് കാര്യം മനസ്സിലായാൽ പിന്നെ കവിതക്കെന്താ ഒരു ത്രില്ലുള്ളത്.. അല്ലെ...😎

      Delete
  4. ആദ്യം വായിച്ചപ്പോൾ എനിക്ക് തോന്നിയത് വേറെ അർഥങ്ങൾ ആണ്. കമന്റു വായിച്ചതിനു ശേഷം വായിച്ചു നോക്കിയപ്പോൾ ഇങ്ങനേം ഒരു അര്ഥമുണ്ടെന്നു
    മനസ്സിലായി

    :)

    ReplyDelete
    Replies
    1. അതേത് അർത്ഥം...???

      ഒന്ന് വിശദീകരിച്ചു താ ബ്രോ..

      നമ്മ കൂടി ഒന്ന് അറിയട്ടെന്നെ..

      Delete
  5. നീതിമാനായി നീ എല്ലാർക്കുമൊരുപോലെ
    നീതി നടപ്പിലാക്കുന്ന വഴികളോ വ്യത്യസ്തം

    ഒരുമാത്ര മാത്രമേ നീ പടികടന്നെത്തുള്ളുവെങ്കിലും
    എന്നെയും വാരിപ്പുണർന്നെ നീ പോകുകയുള്ളു

    നിന്റെ രൂപമോ ഭാവമോ അറിയുകില്ലെനിക്ക്
    എങ്കിലും നിന്നെ ഞാൻ പ്രണയിച്ചീടുന്നു..

    ഇത് വായിച്ചപ്പോ കവി ഉദ്ദേശിച്ചത് മരണത്തെയാണെന്ന് എനിക്ക് മനസ്സിലായി.
    ഇഷ്ടം

    ReplyDelete
  6. നീതിമാനായി നീ എല്ലാർക്കുമൊരുപോലെ
    നീതി നടപ്പിലാക്കുന്ന വഴികളോ വ്യത്യസ്തം

    ഒരുമാത്ര മാത്രമേ നീ പടികടന്നെത്തുള്ളുവെങ്കിലും
    എന്നെയും വാരിപ്പുണർന്നെ നീ പോകുകയുള്ളു

    നിന്റെ രൂപമോ ഭാവമോ അറിയുകില്ലെനിക്ക്
    എങ്കിലും നിന്നെ ഞാൻ പ്രണയിച്ചീടുന്നു..

    ഇത് വായിച്ചപ്പോ കവി ഉദ്ദേശിച്ചത് മരണത്തെയാണെന്ന് എനിക്ക് മനസ്സിലായി.
    ഇഷ്ടം

    ReplyDelete