Saturday 1 October 2016

" വയോജന ദിനം ഓർമപ്പെടുത്തുന്നത്..."

ഇന്ന് ലോക വയോജന ദിനം..

ഇത്തരം ദിനങ്ങൾ ഓരോരുത്തർക്കുമുള്ള ഓര്മപെടുത്തലുകളാണ്....

ദിനങ്ങൾ കഴിയും തോറും എണ്ണം കൂടി വരുന്ന വൃദ്ധ സദനങ്ങൾ പറഞ്ഞു തരും പ്രായമായവരുടെ വില...

ഇന്ന് ഞാൻ നാളെ നീ എന്ന് പറയുന്നത് മരണത്തെ കുറിച്ച മാത്രമല്ല, ഏതൊരു മനുഷ്യനും വന്നു ചേരുന്ന ഇത്തരം ജീവിതാധ്യായങ്ങളെ കുറിച്ചുമാണ്.. ഓർക്കുക നമുക്കും പ്രായമാകും, അന്ന് നമ്മളും കിടക്കേണ്ടി വരും നമ്മുടെ മാതാപിതാക്കളെ കൊണ്ട് വിട്ട അതെ സ്ഥലത്തു.. ഒരു പക്ഷെ ഇപ്പോഴത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലെ ഒരു സീറ്റിനു വേണ്ടി അടിപിടികൂടുന്ന, ഡൊനേഷനുകൾ വാരിയെറിയുന്ന മക്കളെ കാണാൻ അധികം കാലമൊന്നും സഞ്ചരിക്കേണ്ടി വരില്ല, അത് ഒട്ടും വിദൂരമല്ല....

ഓർക്കുക ഞാനും മനുഷ്യനാണ്, എനിക്കും വയസ്സാകും... എന്നെ കണ്ടു കൊണ്ടാണ് എന്റെ മക്കളും വളർന്നു വരുന്നത്..

സ്നേഹിക്കുക, ബഹുമാനിക്കുക, ശ്രുശൂഷിക്കുക..... നമ്മളെ നമ്മൾ ആക്കിയവരെ...നിറവേറ്റിക്കൊടുക്കുക അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ..

ഒരു പൂന്തോട്ടം തന്നെ നമ്മുക്കായി സമ്മാനിച്ചവർക് ഒരു മുല്ലപ്പൂ എങ്കിലും തിരിച്ചു നൽകുക...


9 comments:

  1. നല്ല ചിന്ത, നന്മ വരട്ടെ!!

    ReplyDelete
  2. നല്ല ചിന്ത, നന്മ വരട്ടെ!!

    ReplyDelete
    Replies
    1. നന്ദി രാജ് ഭായ്.. താങ്കൾക്കും എന്നും നന്മകൾ നേരുന്നു...

      Delete
  3. ഓർക്കുക ഞാനും മനുഷ്യനാണ്, എനിക്കും വയസ്സാകും... എന്നെ കണ്ടു കൊണ്ടാണ് എന്റെ മക്കളും വളർന്നു വരുന്നത്..

    സ്നേഹിക്കുക, ബഹുമാനിക്കുക, ശ്രുശൂഷിക്കുക..... നമ്മളെ നമ്മൾ ആക്കിയവരെ...നിറവേറ്റിക്കൊടുക്കുക അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ..

    നല്ല മെസ്സേജ് ഉള്ള ഒരു പോസ്റ്റ്‌...
    ഇഷ്ട്ടപ്പെട്ടു...

    ReplyDelete
  4. മുത്തച്ഛൻ പാള ന്റെ അച്ഛന്!

    ReplyDelete
  5. Replies
    1. സുധി ഭായ് താങ്ക്സ് ഉണ്ടട്ടോ... പ്രവർത്തി കൂടി എന്നും നന്നായിരുന്നാൽ മതിയായിരുന്നു...

      Delete