Tuesday 20 September 2016

പ്രതീക്ഷയ്ക്കപ്പുറം

നമ്മൾ പലരും പലർക്കും സഹായം ചെയ്യാറുണ്ട്..അതിൽ കൂടുതലും നമ്മുക്ക് വേണ്ടപെട്ടവർക് വേണ്ടി ആയിരിക്കും..
സത്യത്തിൽ, നമ്മൾ ഒരു സഹായം ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷത്തിനു പുറമെ മറ്റു ചില പ്രതീക്ഷകൾ കൂടി കടന്നു വരാറുണ്ട്.. ആ പ്രതീക്ഷകൾ പിന്നീട് ഒരു കടമായി തന്നെ മനസ്സിൽ കിടക്കാറുമുണ്ട്..


പക്ഷെ നമ്മൾ വളരെ അപൂർവമായി മാത്രം ചെയ്യുന്ന ചില സഹായങ്ങളുണ്ട്.. നമുക്ക് മുന്പരിചയമില്ലാത്തവർക് വേണ്ടി... അതും താരതമ്യേന ചെറിയ സഹായങ്ങൾ ആയിരിക്കും..
...
പലപ്പോഴും അത്തരം ചെറിയ സംഭവങ്ങൾ നമുക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകാറുണ്ട്.. കൂടാതെ അവരിൽ നിന്ന് നമ്മൾ കാണാനാഗ്രഹിക്കുന്നതാകട്ടെ ഒരു ചെറു പുഞ്ചിരി മാത്രം..


നിങ്ങൾ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തൂ..അപ്പോൾ നിങ്ങൾ ജീവിതത്തിലും സന്തോഷവാന്മാരായിരിക്കും...!!!

4 comments:

  1. ലാഭേച്ഛയില്ലാതെ നമ്മളെ കൊണ്ട് ആവുന്ന തരത്തിൽ എല്ലാവരെയും സഹായിക്കുക.അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.

    ReplyDelete
    Replies
    1. അവരുടെ പുഞ്ചിരിയാണ് നമ്മുടെ സന്തോഷം...

      Delete
  2. സഹായിക്കാനുള്ള ഒരു മനസ്സുണ്ടാകുന്നത് തന്നെ വലിയ കാര്യമാണ്. അപരിചിതരെ സഹായിക്കുന്നതിലൂടെ ഒരു പുഞ്ചിരി വിരിയിക്കുന്നത് സുഖകരം തന്നെ‌.

    ReplyDelete
    Replies
    1. ഇപ്പോഴത്തെ കാലത്ത് അന്യമായി കൊണ്ടിരിക്കുന്നതും അത് തന്നെ. എല്ലാരും സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മളിപ്പോൾ വസിക്കുന്നത്..

      Delete